ആഗസ്റ്റില്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍:ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി

തൃശൂര്‍: ആഗസ്റ്റില്‍ തുടര്‍ച്ചായി പൊതു അവധി ദിവസങ്ങളെത്തുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം. ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളില്‍ കൂടി സ്പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമ ദര്‍ശനം സാധ്യമാകും.

Read Also: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഈ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം 3.30ന് ക്ഷേത്രം നട തുറക്കും. ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കും. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് 18-ന് പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും നാലര വരെയുണ്ടാകൂ.

ഇല്ലംനിറ ദിനത്തില്‍ ചോറൂണ്‍ കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരും.

 

Share
Leave a Comment