KeralaLatest NewsNews

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാന്‍ മോഹന്‍ലാലിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടി സംയുക്ത

വയനാട് : ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാന്‍ മോഹന്‍ലാലിനൊപ്പം നടി സംയുക്ത. വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നല്‍കിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകര്‍ത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് സംയുക്ത പറഞ്ഞു. ആദ്യപടിയായി വയനാട്ടില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുവെന്നും സംയുക്ത കുറിച്ചു. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്തു.

Read Also: രാജ്യം മുഴുവനും വയനാടിനൊപ്പം, എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നു: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി

വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി 3 കോടി രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button