വയനാട്: രാജ്യത്തെ നടുക്കിയ വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയില്‍ ബെയ്ലി പാലം ഉടന്‍ സജ്ജമാകും. ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ബെയ്ലി ഒരുങ്ങുന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂടും. സ്തംഭിച്ചു പോയ വയനാടിനെ വേഗത്തില്‍ തിരിച്ചുപിടിക്കാനായി രാത്രി വൈകിയും പാലത്തിന്റെ നിര്‍മാണത്തിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. പാലങ്ങള്‍ ഒലിച്ചുപോവുകയോ തകര്‍ന്നുവീഴുകയോ ചെയ്യുമ്പോള്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ കേള്‍ക്കുന്ന പേരാണ് ബെയ്ലി പാലം.
read also; വയനാട് ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമില്ലാതിരിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്
എന്താണ് ബെയ്ലി പാലം?
ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ താല്‍ക്കാലികമായി പണിയുന്ന പാലമാണ് ബെയ്ലി. ഉരുക്കുകൊണ്ട് ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കുന്ന സവിശേഷമായ പാലമാണിത്. പ്രധാനമായും ദുര്‍ഘട സന്ദര്‍ഭങ്ങളില്‍ പാലം ഒലിച്ചു പോവുകയും റോഡുകള്‍ തകരുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുമ്പോഴും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇന്ന് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. ആദ്യമേ തയ്യാറാക്കി വെച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണ് ബെയ്ലി പാലം സജ്ജമാക്കുന്നത്.
താല്‍ക്കാലികമായി തയ്യാറാക്കുന്ന ഇവ എടുത്തുമാറ്റാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉരുക്കും തടിയുമാണ് പാലം നിര്‍മ്മിക്കാന്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ വളരെയധികം പ്രയോജനകരമാണ് ഇവ. സാധാരണഗതിയില്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവ തയ്യാറാക്കുന്നത്. ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ എന്നിങ്ങനെ ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.
Post Your Comments