KeralaLatest NewsNews

മുണ്ടക്കൈയില്‍ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു

വയനാട്: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈയില്‍ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ . മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ് മാര്‍ഗവും എയര്‍ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവന്‍ പേരെയും മറുകരയിലെത്തിച്ചത്. 22 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത് മറുകരയില്‍ എത്തിച്ചത്.

Read Also: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

അതേസമയം, വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം , ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുന്‍കരുതലുകള്‍ , ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button