KeralaLatest NewsNews

ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ഇല്ലാതായി ചൂരല്‍മല അങ്ങാടി; 2018നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം

മേപ്പാടി: 2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മല ഉരുള്‍പൊട്ടല്‍. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും അറിയില്ല. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകള്‍ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകരില്‍ ചുരുക്കം ചിലര്‍ക്കേ എത്താന്‍ സാധിച്ചുള്ളു.

Read Also: തകര്‍ന്നടിഞ്ഞ് അട്ടമലയും ചൂരല്‍മലയും; രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള പാലം നിര്‍മിക്കാന്‍ സൈന്യം

മുണ്ടക്കൈയില്‍ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുണ്ടായത്. മൃതദേഹങ്ങള്‍ പല ഭാഗത്തായി കിടക്കുകയാണ്. നിരവധി മൃതദേഹങ്ങള്‍ മുണ്ടക്കൈയില്‍ കൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് വിവരം. ഇവ മേപ്പടിയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കിടക്കുന്നതായി മുണ്ടക്കൈയില്‍നിന്ന് വിവരം ലഭിച്ചു. ഇക്കരെ എത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ചില വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ എത്തിച്ച് സ്ട്രച്ചറില്‍ കയറില്‍ കെട്ടിത്തൂക്കിയാണ് ഇക്കരെ കടത്തുന്നത്.

ഇതിനിടെ പുഴയില്‍ അപ്രതീക്ഷിമായി വെള്ളം ഉയരുന്നതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നു. മുണ്ടക്കൈയില്‍നിന്നും എങ്ങനെയെങ്കിലും ഞങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കണമെന്നാണ് അവിടെയുള്ളവര്‍ ഫോണില്‍ വിളിച്ചു കരയുന്നത്. വീടുകള്‍ തകര്‍ന്നതോടെ ഭക്ഷണം വെള്ളവുമില്ലാത വലയുകയാണ്. വൈദ്യുതിയില്ലാതെ 12 മണിക്കൂര്‍ കഴിഞ്ഞതോടെ പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button