പത്തനംതിട്ട: റാന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇന്ന് രാവിലെ 9 മണിയോടുകൂടി 10 വയസ്സുകാരിയെ കാണാതായി. വീട്ടില്‍ മുത്തശി മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. പൊലീസ്
ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കുട്ടിയെ കാണാതായ വിവരത്തില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം അഭ്യര്‍ത്ഥിച്ചത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പും പൊലീസ് പുറത്തിറക്കി.
രാവിലെ കാണാതായ ഉടന്‍ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ വീടിനും സമീപ പ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ജനപ്രതിനിധികളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.
സംഭവ സമയത്ത് മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലയ്ക്ക് പുറത്ത് പോയ സമയത്തായിരുന്നു സംഭവം നടന്നത്. രാവിലെ കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം മുത്തശി അടുക്കളയിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ കുട്ടിയെ കണ്ടില്ലെന്നാണ് മൊഴി. പിന്നാലെ വീടിന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
Leave a Comment