
തിരുവനന്തപുരം: സംസ്ഥാനത്ത് യുവതിക്ക് നേരെ വെടിവയ്പ്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വെടിവയ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരുക്കേറ്റു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
കൊറിയര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഭവം നടന്നത്. വെടിയുതിര്‍ത്ത സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments