മുംബൈ: അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Read Also: ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്‍മാരില്‍ ഒരാളായ ഇസ്മായേല്‍ യുഎസില്‍ അറസ്റ്റില്‍
ജൂലൈ 26, 27 തീയതികളില്‍ മധ്യ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കൊങ്കണ്‍ മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈയിലും പുനെയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ആളുകള്‍ കഴിയുന്നതും വീട്ടിലിരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുംബൈ പൊലീസ് അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വ്യാഴാഴ്ച ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി ഉന്നതതല യോഗം വിളിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തുടനീളം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, നേവി, പൊലീസ്, അഗ്‌നിശമന സേന, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘങ്ങളെ സജ്ജമാക്കിയതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. കനത്ത മഴയില്‍ പൂനെ നഗരം മുങ്ങിയിരിക്കുകയാണ്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയുണ്ട്.
Post Your Comments