Latest NewsNewsIndia

ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു

മുംബൈ: മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു. നാവികനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ പറയുന്നത്. തീപിടിത്തതില്‍ ഗുരുതരമായി കേടുപാടു സംഭവിച്ച ഐഎന്‍എസ് ബ്രഹ്മപുത്രയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമവും ഉടന്‍ തുടങ്ങും.

Read Also: അര്‍ജുന്‍ ദൗത്യം: തെരച്ചില്‍ നടത്താന്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്ററും

ഞായറാഴ്ചയാണ് മുംബൈ ഡോക്യാര്‍ഡില്‍ വച്ച് ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടിത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനെയാണ് കാണാതായത്. നീന്തി വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി മൊഴി ഉണ്ടെങ്കിലും പിന്നീട് വിവരമില്ല. കടലില്‍ തെരച്ചില്‍ നടക്കുകയാണെന്ന് വൈസ് അഡമിറല്‍ കൃഷ്ണ സ്വാമിനാഥന്‍ പറഞ്ഞു.

 

തീപിടിത്തതിനെ തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഫലം കണ്ടില്ല. കപ്പലിന് അതീവ ഗുരുതരമായ തകരാര്‍ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. ഇത് തിട്ടപ്പെടുത്താന്‍ കൂടുതല്‍ പരിശോധന വേണം. ഇന്നലെ നാവിക സേനാ മേധാവിയും മുംബൈയിലെത്തി നേരിട്ട് വിവര ശേഖരണം നടത്തി. 2000 മുതല്‍ നാവിക സേനയുടെ ഭാഗമാണ് ഐഎന്‍എസ് ബ്രഹ്മപുത്ര.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button