ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിയച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ തെറ്റെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ. അപകടമുണ്ടായ രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് എംഎല്‍എ പ്രതികരിച്ചു. അപകടമുണ്ടായ 16ന് പുലര്‍ച്ചെ 3.47ന് അവസാനമായി ലോറിയുടെ എഞ്ചിന്‍ ഓണായതെന്ന് എംഎല്‍എ വ്യക്തമാക്കി.
Read Also: യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു: പ്രതി പിടിയിൽ
ഭാരത് ബെന്‍സ് സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കിയെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. അര്‍ജുനായുള്ള തെരച്ചിലുമായും ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും ഉള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ പുറത്തുവരുന്നുവെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ഇന്നലെ പ്രതികരിച്ചിരുന്നു. അര്‍ജുനെ കാണാതായ ശേഷവും അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി ഓണായെന്ന് പല യൂട്യൂബ് ചാനലുകളും വാര്‍ത്ത നല്‍കിയിരുന്നു.
Post Your Comments