ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
Read Also: ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രിയുടെ പ്രഖ്യാപനം
പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഹാര്‍, അസം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല.
പകര്‍ച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജലജന്യരോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
Post Your Comments