വയനാട്: അഞ്ചുലക്ഷം രൂപയുടെ ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ ആണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 160.77 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്. ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു.
പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ ആവശ്യത്തിനായി കഴിഞ്ഞ 5 മാസമായി ഇയാൾ നാട്ടിൽ ഉണ്ടായിരുന്നെന്നും എക്സൈസ് പറഞ്ഞു.
Post Your Comments