കണ്ണൂര്‍: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി കെഎസ്ഇബി ജീവനക്കാർ. പാനൂരിനടുത്തെ മനയത്ത് വയലില്‍ വെളളക്കെട്ടിലാണ് കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് മുങ്ങിയത്. വിവരമറിഞ്ഞെത്തിയ പാനൂര്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെ രക്ഷപ്പെടുത്തി.
വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുഴുവനായി മുങ്ങിയ ജീപ്പിന് മുകളിൽ കയറി ഇരുന്ന കെഎസ്ഇബി ജീവനക്കാരുടെ നിലവിളി കേട്ട അയല്‍വാസികൾ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വെളളം ഉയരുന്നത് അനുസരിച്ചു കരിയറില്‍ കയറി നില്‍ക്കുകയായിരുന്നു ഇവര്‍. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് മൂന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.
READ ALSO: ജീവന് വരെ ഭീഷണി, ഇത്തരക്കാരെ വിവാഹം ചെയ്യരുത്: യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഭാമ
ഓവര്‍സീയര്‍ വിജേഷ്, അശോകന്, അനീഷ് എന്നിവരെയാണ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.സുനിലിന്റെ നേതൃത്വത്തില്‍ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പ്രജീഷ്, രഞ്ചിത്ത്, അഖില്‍, പ്രലോഷ്, സരുണ്‍ ലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Post Your Comments