Latest NewsKeralaNews

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി

തിരുവനന്തപുരം: കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ നുയോജ്യമാകുമ്പോള്‍ അങ്ങോട്ടേക്ക് പോകുമെന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിക്കുന്നത്.

Read Also: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണ മരണം

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button