സ്വർണവിലയിൽ വീണ്ടും വർദ്ധന. ഈ മാസം ആരംഭിച്ചത് മുതൽ വിപണിയിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ പോയാൽ അരലക്ഷത്തിൽ നിന്ന് അൻപത്തി അയ്യായിരത്തിലേക്ക് സ്വർണം എത്തും. ഇന്ന് ഗ്രാമിന് 38 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,750 രീപയിൽ നിന്ന് 6,785 രൂപയായി വില. പവന് യഥാക്രമം 280 രൂപ വർദ്ധിച്ച് 54,280 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വെള്ളിവിലയിൽ ചെറിയ തോതിലുള്ള ഇടിവ് തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 99.50 രൂപയും പവന് 796 രൂപയുമാണ് വില. 10 ഗ്രാമിന് 995 രൂപയിലുമാണ് സ്വർണ വിപണി നീങ്ങുന്നത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
Post Your Comments