ഇടുക്കി: ശക്തമായ മഴ, കാറ്റ്, കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാൽ ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. കനത്ത മഴയെ തുടർന്ന് ജില്ലയില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകിട്ട് ഏഴു മണിമുതല്‍ രാവിലെ ആറു മണിവരെയാണ് നിരോധനം. പ്രത്യേകിച്ച് മലയോര മേഖലകളില്‍ രാത്രിയാത്ര അനുവദിക്കില്ലെന്ന് കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ റെഡ് അലർട്ട് തുടരും. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments