Latest NewsKeralaNews

കനത്ത മഴ: എറണാകുളത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

read also: നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് ഡാൻസര്‍: ചോര പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button