IndiaInternational

ലോകത്ത് അതിവേ​ഗം വളരുന്ന ന​ഗരങ്ങളിലെ ആദ്യപത്തിൽ അഞ്ചും ഇന്ത്യൻ ന​ഗരങ്ങൾ

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബെം​ഗളുരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവെയിൽ ആദ്യ പത്തിലുള്ളവയിൽ അഞ്ചും ഇന്ത്യൻ ന​ഗരങ്ങളാണ്. ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽത്തക്ക എന്നീ നഗരങ്ങളാണ് ലോകത്തെ അതിവേ​ഗം വളരുന്ന ന​ഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ ന​ഗരങ്ങൾ. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളാണ് ഇപ്പോൾ കൂടുതൽ സാമ്പത്തിക വളർച്ച നേടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിൽ സൗദി അറേബ്യ മാത്രമാണ് പട്ടികയിലുള്ളത്.

എഞ്ചിനിയറിംഗ്, മാനുഫാക്ചറിംഗ് മേഖലകളും പ്രതീക്ഷ പുലർത്തുന്നു. വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം വർധിച്ചുവരുന്ന ഇന്ത്യയിൽ ഡൽഹി നഗരം 2050 ആകുമ്പോൾ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായി മാറും. ബെംഗളുരൂവിനൊപ്പം ഹൈദരാബാദും ഇപ്പോൾ ടെക് നഗരമായി വളർന്നു കഴിഞ്ഞു. അടുത്ത പത്തുവർഷത്തിൽ ഈ നഗരങ്ങളുടെ ജി.ഡി.പി വളർച്ച ഉയർന്നതായിരിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

ഇന്ത്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ നഗരങ്ങളാണ് കൂടുതലായി വളരുന്നതെന്ന് സർവെ റിപ്പോർട്ടിൽ പറയുന്നു. വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഹാനോയ് നഗരവും പട്ടികയിൽ ഇടം പിടിച്ചു. സാമ്പത്തികമായി വളരുന്ന നഗരങ്ങൾ ചൈനയിലും ഒട്ടേറെയുണ്ട്. ഷെൻസെൻ, ഗ്വാങ്ഷു, സുഷു, വുഹാൻ, ഡോങ്ഗുവാൻ നഗരങ്ങളും വളർച്ചയിൽ മുന്നിലാണ്. ഫിലിപ്പൈൻസിലെ മനില, സൗദിയിലെ റിയാദ് നഗരങ്ങളും ആദ്യത്തെ 15 നഗരങ്ങളുടെ പട്ടികയിലുണ്ട്.

shortlink

Post Your Comments


Back to top button