Latest NewsNewsIndia

ത്രിപുരയില്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചത് 47 വിദ്യാര്‍ത്ഥികള്‍, 828 പേര്‍ രോഗബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്‌ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്. എച്ച്‌ഐവി ബാധിതരായ 828 കുട്ടികളില്‍ 572 പേര്‍ ജീവനോടെയുള്ളതായും 47 പേര്‍ രോഗാവസ്ഥ ഗുരുതരമായി മരണത്തിന് കീഴടങ്ങിയെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്.

Read Also: മുംബൈയില്‍ കനത്ത മഴ: പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

220 സ്‌കൂളുകളില്‍ നിന്നും 24 കോളേജുകളില്‍ നിന്നും എച്ച്‌ഐവി ബാധിതരായ വിദ്യാര്‍ത്ഥികളെ ടിഎസ്എസിഎസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തിവയ്ക്കുന്ന രീതിയിലുള്ള ലഹരിമരുന്നുകളുടെ ഉപയോഗമാണ് വലിയ രീതിയില്‍ വിദ്യാര്‍ത്ഥികളില്‍ എച്ച്‌ഐവി ബാധയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് ദി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പുതിയ കണക്കുകള്‍ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്.  ലഹരി ഉപയോഗമാണ് എച്ച്‌ഐവി കേസുകളിലെ കുത്തനെയുള്ള വര്‍ധനയ്ക്ക് കാരണമാകുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button