KeralaLatest NewsNews

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു,ക്ഷേത്ര വിശ്വാസങ്ങള്‍ മുറുകെ പിടിക്കണം:എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം.

Read Also: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി: പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിക്ക് തന്ന കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button