KeralaLatest NewsNews

നാഗപട്ടണം വലിയ പള്ളി മുതല്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി വരെ നീളുന്ന സ്പിരിച്വല്‍ ടൂറിസം: നിര്‍ദേശം നല്‍കി സുരേഷ് ഗോപി

തൃശൂര്‍: നാഗപട്ടണം വലിയ പള്ളി മുതല്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സര്‍ക്കീറ്റിന് നിര്‍ദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേളാങ്കണ്ണി, ഡിണ്ടിഗല്‍, മംഗളാദേവി, മലയാറ്റൂര്‍ പള്ളി, ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സ്പിരിച്വല്‍ ടൂറിസം സര്‍ക്കീറ്റ് ആണ് മനസ്സിലുള്ളത്. ഇതില്‍ കൊച്ചിയിലെ ജൂതപ്പള്ളി കൂടി ഉള്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Read Also: 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്ന്, പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സര്‍വകലാശാല

പദ്ധതികളെപ്പറ്റി പരിധി വിട്ടു കാര്യങ്ങള്‍ പറയരുതെന്നാണു നേതൃത്വത്തില്‍ നിന്നു കിട്ടിയ ഉപദേശം. മെട്രോ കോയമ്പത്തൂരിലേക്കു നീട്ടും എന്നല്ല, അതിനായി ശ്രമിക്കും എന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button