പനമരം: മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തില്‍ പിതാവിനെയും ചികിത്സിച്ച വെെദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് അഞ്ചുകുന്ന് വെെശമ്ബത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. പിതാവായ അല്‍ത്താഫ് (45) കുട്ടിയെ ചികിത്സിച്ച വെെദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെ മനപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ഒൻപതിന് വെെകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാല്‍ അല്‍ത്താഫ് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാതെ നാട്ടുവെെദ്യന്റെ കാണിച്ചു ചികിത്സ നല്‍കുകയായിരുന്നു. കുറവില്ലാതെ വന്നതോടെ ജൂണ്‍ 18ന് വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. എന്നാല്‍ 20-ാം തീയതി കുട്ടി മരണത്തിന് കീഴടങ്ങി.
read also: കണ്ണൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐയ്ക്ക് തുടർച്ചയായി 25-ാം തവണയും വൻവിജയം
പിതാവ് അടക്കമുള്ളവരുടെ താല്‍പര്യപ്രകാരമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ നാട്ടുവെെദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. പൊലീസ് ഉള്‍പ്പെടെ ഇടപെട്ടാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പൊലീസ് അന്വേഷണത്തില്‍ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെെദ്യനെയും പിതാവിനെയും അറസ്റ്റ് ചെയ്തത്.
Leave a Comment