Latest NewsUAENewsGulf

പാരീസിൽ യു.എ.ഇക്ക് വേണ്ടി ദേശീയപതാകയുമായി എത്തുന്നത് ഒരു വനിത!! പുതുചരിത്രമെഴുതി സഫിയ അല്‍ സയെഹ്

യു.എ.ഇ. ക്കായി സൈക്ലിങ് ട്രാക്കിലേക്ക് ഇറങ്ങുകയാണ് സഫിയ

ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് വേദിയില്‍ തങ്ങളുടെ ദേശീയപതാകകയുമായി രാജ്യങ്ങൾ എത്തുമ്പോൾ ഇത്തവണ യു.എ.ഇക്ക് ഒരു പ്രത്യേകതയുണ്ട്. യു.എ.ഇ യുടെ ദേശീയ പതാകയുമായി മുന്നില്‍ നില്‍ക്കുന്നത് ഒരു വനിതയാണ്. ഒളിമ്പിക്സിലെ യു.എ.ഇയുടെ പ്രഥമ വനിതാ സൈക്ലിസ്റ്റ് സഫിയ അല്‍ സയെഹ് ആണ് ഇത്തവണ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഇത്തവണ യു.എ.ഇ. ക്കായി സൈക്ലിങ് ട്രാക്കിലേക്ക് ഇറങ്ങുകയാണ് സഫിയ. 2004 ൽ ആതൻസിൽ നടന്ന പുരുഷ ഡബിൾ ട്രാപ്പിൽ യു.എ.ഇ.യുടെ ശൈഖ് അഹമ്മദ് ബിൻ ഹാഷർ സ്വർണ്ണ മെഡൽ സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷം യു.എ.ഇ. ക്ക് ഒരു ഒളിമ്പിക്സ് സ്വർണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഫിയ അൽ സയെഹ് എന്ന 22-കാരി സൈക്ലിസ്റ്റിലൂടെ കഴിയുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

read also: അമിതവേഗത്തിലെത്തിൽ ഓടിച്ച കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ

പാരീസ് 2024 ഒളിമ്പിക്‌സിന് ചരിത്രപരമായ യോഗ്യത നേടിയ ശേഷം താൻ സ്വപ്നം കാണുകയാണെന്ന് എന്നായിരുന്നു യുഎഇ സൈക്ലിസ്റ്റ് സഫിയ അൽ സയേഗ് ആദ്യം പ്രതികരിച്ചത്. സ്വന്തം നാട്ടുകാരനായ യൂസിഫ് മിർസയുടെ പാത പിന്തുടർന്ന് ഒളിമ്പിക് ഗെയിംസിൽ റോഡ് റേസിന് യോഗ്യത നേടുന്ന ആദ്യത്തെ എമിറാത്തി വനിതയും രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ റൈഡറുമാണ് ഈ 22-കാരി. യുഎഇയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ സൈക്ലിസ്റ്റും ഒരു വനിതാ യുസിഐ വേൾഡ് ടീമുമായി കരാർ ഒപ്പിടുന്ന ആദ്യത്തെയാളുമായി മാറിയ സഫിയ 158 കിലോമീറ്റർ ട്രെക്കിനായി അണിനിരക്കുന്ന 90 സ്ത്രീകളിൽ ഒരാൾ കൂടിയാണ്.

‘ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല, കുറച്ച് സമയമെടുക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ എനിക്കറിയാവുന്നത് ഞാൻ മേഘങ്ങൾക്ക് മുകളിലാണെന്ന് മാത്രമാണ്,’- സഫിയ അൽ സയേഗ് ഇൻസ്റ്റാഗ്രാമിൽ എഴുതി.

‘ദീർഘകാല ലക്ഷ്യമായി മാറിയ എൻ്റെ ബാല്യകാല സ്വപ്നം ഈ ആഴ്ച യാഥാർത്ഥ്യമായി. ഞാൻ ഒളിമ്പിക്‌സിന് യോഗ്യത നേടി. ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകും. വെറുതെ ഇരുന്നു കൊതിച്ചാൽ അതൊരു സ്വപ്നമായിരുന്നേനെ, പക്ഷേ ഈ ചരിത്രവും വൈകാരികവുമായ നേട്ടം വരെ രക്തവും വിയർപ്പും വേദനയും ആസ്വാദനവും പോരാട്ടങ്ങളും ഓർമ്മകളും കണ്ണീരും ഉള്ളതിനാൽ അത് ഒരു ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു’- എന്നും അവർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button