ആലപ്പുഴ: റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപണം. വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ആശങ്കയില്‍ ഉള്ളത്. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുന്‍പേ കിട്ടേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.
വിരമിക്കുന്നതിനു മുന്‍പേ ഈ തുക കിട്ടേണ്ടതാണ്. ഇന്‍ഷുറന്‍സ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാര്‍ക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്പോള്‍ അലോട്‌മെന്റ് ആയിട്ടില്ലെന്നാണ് മറുപടി.
വിരമിക്കുന്നവര്‍ക്ക് 300 ലീവുവരെ സറണ്ടര്‍ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്‍ക്കുമുന്‍പേ പൂര്‍ത്തിയാക്കേണ്ടതാണ് അതും ഒന്നുമായിട്ടില്ല. ജീവനക്കാർ ഇതോടെ ആശങ്കയിലാണ്.
Post Your Comments