KeralaLatest NewsNews

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

 

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഗുല്‍മി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളും മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

Read Also: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയെ സ്ഥലം മാറ്റി, മൊഴിയെടുത്തത് ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി

മലയോര മേഖലയില്‍ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാത്രിയായതിനാല്‍ വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. വീടുകള്‍ ഉള്‍പ്പെടെ പൂര്‍ണമായി തകര്‍ന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്ലുങ് ജില്ലയില്‍ രണ്ട് പേരും സയാങ്ജ ജില്ലകയില്‍ രണ്ട് പേരും മരിച്ചതായി പൊലീസ് അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ മാറിയാണ് ദുരന്തമുണ്ടായ സ്ഥലങ്ങള്‍. മലയോര മേഖലകളിലാണ് തുടര്‍ച്ചയായ മഴയില്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്ന് വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേപ്പാളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

നേപ്പാളില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിക്കുന്നത്. ഇത് കാരണം ആയിരക്കണക്കിന് ആളുകള്‍ രാജ്യത്ത് നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button