Latest News

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടലിന് പിന്നിലെ ഐതീഹ്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് കുന്നിക്കുരു വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് കുന്നിക്കുരു വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. കുന്നിക്കുരു വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര മനോഹരമാണെന്നറിയാമോ… ഈ കുന്നിക്കുരു വാരിയിടലിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കല്‍ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാന്‍ പുറപ്പെട്ടു .കണ്ണന് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തില്‍ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് കണ്ണന് കൊടുക്കാന്‍ കൊണ്ട് പോയി.എന്നാല്‍ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോള്‍ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.

മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.അവരവര്‍ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടില്‍ കണ്ണന് സമര്‍പ്പിക്കാനും കൊടുത്തതില്‍ കൂടുതല്‍ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.ഈ സമയം കണ്ണന്‍ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . കണ്ണന്‍ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി.ഈ രംഗം മറ്റാരും കണ്ടില്ല!!!!എന്നാല്‍ ആ അമ്മൂമ്മ അത് കണ്ടു .പോരെ എന്റെ കൃഷ്ണാ …….!

ആ അമ്മൂമ്മയുടെ കണ്ണില്‍ അപ്പോള്‍ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ….പിന്നീട് ഈ അമ്മൂമ സ്ഥിരം വന്ന് കുന്നിക്കുരു പ്രസാദമായി നല്‍കി തുടങ്ങി. ഇങ്ങനെയാണ് ക്ഷേത്രത്തില്‍ കുന്നിക്കുരു വാരിയിടല്‍ ആരംഭിച്ചതെന്നാണ് ഐതിഹ്യം.

Share
Leave a Comment