പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി, യുവാവ് പിടിയിൽ

ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്

പത്തനംതിട്ട: പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ്. കുമാർ (24) ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്നു വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും കഴിഞ്ഞ ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകള്‍ കൈക്കലാക്കുകയും കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാർ നൽകിയ പരാതിയിൽ സൂരജിനെ ഹരിപ്പാട്ടുനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

read also: സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചു: കെ ബി ഗണേഷ് കുമാര്‍

പോലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മുഹ്സിൻ മുഹമ്മദ്, സി.പി.ഒ.മാരായ ആരോമല്‍, ശരത്, സുരേഷ്, ശബാന എന്നിവരാണ് കേസ് അന്വേഷിച്ചത്.

Share
Leave a Comment