KeralaLatest NewsNews

ബോംബ് നിര്‍മ്മാണ കേന്ദ്രമായി മാറി കണ്ണൂര്‍, കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.

Read Also: താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അറപ്പ് മാറി, അതിനുള്ള തെളിവാണ് സുരേഷ് ഗോപിയുടെ വിജയം: കെ മുരളീധരന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടി വൃദ്ധന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്. ജില്ലയില്‍ ആള്‍പാര്‍പ്പില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂര്‍, കോളവല്ലൂര്‍ മേഖലകളിലാണ് കൂടുതല്‍ പരിശോധന.

പാനൂര്‍ സ്‌ഫോടനത്തിന് പിന്നാലെ ബോംബ് നിര്‍മാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. എരഞ്ഞോളി പ്രദേശത്തെ ക്രിമിനല്‍ ക്വാട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button