ആലപ്പുഴ: താൻ സി.പി.എം. സഹയാത്രികനാണെന്നും ഭാര്യ എൻഡിഎ സമ്മേളനത്തിന് പോയത് താൻ അറിഞ്ഞില്ലെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നും കിട്ടാത്തതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നു പറഞ്ഞത്.
കൊള്ളാവുന്ന എത്ര ചെറുപ്പക്കാർ ഈഴവ സമുദായത്തിലുണ്ട്. രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തെ വന്ധ്യംകരിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.‘മുഖ്യമന്ത്രിക്കുശേഷം ആരുണ്ട് പാർട്ടിയിൽ ഉയർത്തിക്കാട്ടാൻ?
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരേ ഞാൻ ഒരുനിലപാടും സ്വീകരിച്ചിട്ടില്ല. എൻ.ഡി.എ. സമ്മേളനത്തിനു ഭാര്യ പോയത് ഞാൻ അറിഞ്ഞിട്ടില്ല. എന്നുവെച്ച് ഭാര്യയെ ഉപേക്ഷിക്കാൻ പറ്റുമോ? അവർക്ക് സ്വന്തം അഭിപ്രായമുണ്ട് ’ – വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments