KeralaLatest NewsNews

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും ട്വിസ്റ്റ്: ഒത്തുതീര്‍പ്പാക്കിയെന്ന് പ്രതി രാഹുല്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പ്രതി രാഹുല്‍ പി ഗോപാല്‍. യുവതിയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതി പിന്‍വലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കി. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം.

Read Also:  മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആസ്ഥാനത്ത് വ്യാജ ബോബ് ഭീഷണി: ഇ മെയിൽ അയച്ച ആളെ തേടി പൊലീസ്

യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. കേസില്‍ പ്രതിയായ രാഹുല്‍ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പുറത്തുവിട്ടത്.

ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ യുവതി പുറത്തുവിട്ടിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതി ഡല്‍ഹിക്ക് തിരികെ പോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button