Latest NewsIndiaNews

കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച്‌ 9 പേര്‍ മരിച്ചു: നിരവധി പേര്‍ ചികിത്സയില്‍

മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച്‌ ഒൻപത് പേർ മരിച്ചു. 20 ൽ അധികം പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവർ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. തലവേദന, ഛർദി, തലകറക്കം, വയറുവേദന, മനംപിരട്ടല്‍, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

read also: ഭാര്യയെ സംശയം: വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ അറിയിച്ചു. മൂന്നുപേർ വീട്ടില്‍വെച്ചാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെത്തുടർന്നാണ് മരിച്ചത്.

shortlink

Post Your Comments


Back to top button