Latest NewsKeralaNews

ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയോടെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും, വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും വെള്ളി, ശനി ദിവസങ്ങളില്‍ വ്യാപക മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

read also: പ്രണയപ്പക: നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് സ്പാനര്‍ ഉപയോഗിച്ച്‌ അടിച്ചുകൊന്നു

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായും റായലസീമക്ക് മുകളിലായുമാണ് രണ്ടു ചക്രവാതച്ചുഴികള്‍ രൂപം കൊണ്ടതിനാൽ ജൂണ്‍ 21,22 തീയതികളില്‍ കേരളാ തീരത്ത് പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം ഫലമായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

വരും ദിവസങ്ങളിലെ തീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button