Latest NewsKeralaNewsLife StyleHealth & Fitness

വെളിച്ചെണ്ണ ജീരകവും ചേർത്ത് ചൂടാക്കി തലയിൽ തേച്ചു നോക്കൂ!! അറിയാം മാറ്റങ്ങൾ

മുടികൊഴിച്ചില്‍ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് വെളിച്ചെണ്ണയും ജീരകവും

താരൻ, മുടിയുടെ അറ്റം പൊട്ടല്‍, നര തുടങ്ങി പല വിധ പ്രേശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മരുന്നുകള്‍ ചേർത്ത എണ്ണകള്‍ ഇവയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വെളിച്ചെണ്ണയും ജീരകവും. ചേർത്ത് തയ്യാറാക്കുന്ന ഹെയർപാക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഉത്തമമാണ്.

read also: ഇത്തരം ഭീഷണി ഒക്കെ നാലായി മടക്കി അങ്ങ് അടിവാരത്തില്‍ വെച്ചാല്‍ മതി: സന്ദീപ് വാചസ്പതി

മുടികൊഴിച്ചില്‍ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് വെളിച്ചെണ്ണയും ജീരകവും. ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ജീരകം ചേർക്കണം. അതിന് ശേഷം ഇവ നല്ലതുപോലെ കലർത്തി അല്‍പ നേരം ചൂടാക്കുക. രണ്ട് മിനിറ്റോളം ചൂടാക്കിയ ശേഷം നല്ലതുപോലെ തണുത്ത് കഴിഞ്ഞാല്‍ തലയോട്ടിയിലും മുടിയുടെ വേരുകളിലും തേച്ച്‌ പിടിപ്പിക്കണം. അരമണിക്കൂർ കഴിഞ്ഞു വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്‌ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button