Latest NewsKeralaNews

കുവൈറ്റ് ദുരന്തം: പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്നവര്‍ക്ക് ഇത് താങ്ങാനാകില്ല: മുഖ്യമന്ത്രി

കൊച്ചി: പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റ് ദുരന്തന്തില്‍ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയില്‍ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Read Also: ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ: മരണം സഹപ്രവർത്തകനെ അറിയിച്ച ശേഷം

‘കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അവര്‍ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടന്‍ തന്നെ സമയോചിതമായി ഇടപെടാന്‍ കുവൈറ്റ് ഗവണ്‍മെന്റിനായി’, അ്‌ദ്ദേഹം പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരും ആവശ്യമായ ഇടപെടല്‍ നടത്തി മൃതദേഹം എത്തിക്കാനുള്‍പ്പടെ ഉള്ള നടപടികള്‍ ചെയ്തു. കുവൈറ്റിലേക്ക് പോകാന്‍ മന്ത്രി വീണാ ജോര്‍ജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടന്‍ഷ്യല്‍
ക്ലിയറന്‍സ് ലഭിച്ചില്ല. കേന്ദ്രത്തിന്റെ ആ നടപടി ശരിയായതല്ല’, മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button