തിരുവനന്തപുരം: ലോക കേരള സഭക്ക് ഇന്ന് തുടക്കമാകും. ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സമ്മേളനം നാളെ വൈകിട്ട് അവസാനിക്കും.
ഇന്ന് എട്ടു വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള എട്ടു സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.
ഇന്നു രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
എന്നാൽ, കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം മൂന്നു മണിയിലേക്ക് മാറ്റിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സർക്കാർ വിശദീകരിച്ചത്.
Post Your Comments