ലഖ്‌നൗ: ബലിപെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് വിശ്വാസികൾ. പെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്.
ബലികര്‍മം നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പ്രസിഡന്റ് അര്‍ഷദ് മദനി ആഹ്വാനം ചെയ്തു. ബലിയറുത്ത മൃഗങ്ങളുടെ ചിത്രങ്ങള്‍സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കരുതെന്നും ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ ചടങ്ങ് തടയാന്‍ ശ്രമിച്ചാല്‍ നിയമനടപടികളിലൂടെയാകണം പ്രതികരണമെന്നും ജംഇയ്യത്ത് അധ്യക്ഷന്‍ പറഞ്ഞു.
read also: ആട്ടിറച്ചിയുടെ ഗുണങ്ങൾ അറിയാം
യു.പിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ബലികര്‍മത്തിനും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അര്‍ഷദ് മദനിയുടെ നിർദേശം. വൃത്തിയും ശുചിത്വവും പാലിച്ചാകണം ബലികര്‍മം നടത്തേണ്ടതെന്നും അര്‍ഷദ് മദനി ചൂണ്ടിക്കാട്ടി. ബലിപെരുന്നാള്‍ സമയത്ത് പൊതുശുചിത്വത്തിനു പ്രത്യേക ശ്രദ്ധ നല്‍കണം. ബലിയറുത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കണം. പാതയോരങ്ങളിലോ പൊതുസ്ഥലത്തോ തള്ളരുതെന്നും നമ്മുടെ ഇടപെടല്‍ കാരണം ഒരാളുടെയും വികാരം വ്രണപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ജംഇയ്യത്ത് അധ്യക്ഷന്‍ കൂട്ടിച്ചേർത്തു
Post Your Comments