കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം (ഫുൾ ടൈം ) പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി രാമകൃഷ്ണൻ . കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുവെന്നും ലിയ മാസിക സംഘർഷത്തിൽ എഴുതിയ പരീക്ഷയിൽ വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.
read also: അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി: 601ാമത് കുരുന്നിനു പേര് നിലാ
സോഷ്യൽ മീഡിയ പോസ്റ്റ്
ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ!
കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എൻ്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.
കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബ്ബിൾ എം.എ കാരനായി
Leave a Comment