ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശനെ(47) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിവിലെ ഹോട്ടലില്‍ വെച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്. രേണുകാസ്വാമി(33) എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ജൂണ്‍ 9 നാണ് അഴുക്കുചാലില്‍ നിന്ന് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റാദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ സഹായിയായിരുന്ന ഇയാള്‍. അടുത്തിടെയാണ് വിവാഹിതനായത്.
Read Also: ബാത്ത്റൂമിനുള്ളില്‍ വിഷവായു: 15 വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
ദര്‍ശന്റെ ഭാര്യയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. കേസില്‍ ഒന്‍പത് പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടന്റെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അഴുക്കുചാലില്‍ തള്ളിയാതാണെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.
Post Your Comments