Latest NewsNewsIndia

ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി

ചെന്നൈ: ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ കോവൈ ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിഎഫ്‌ഐ ഭീകരന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി. മുഖ്യപ്രതികളില്‍ ഒരാളായ സുബൈറിന്റെ സ്വത്താണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. ചെന്നൈ പൂനമല്ലി എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

Read Also: കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയെന്ന് സംശയം

2016 സെപ്തംബര്‍ 22നാണ് കോവൈ ശശികുമാറിനെ പിഎഫ്‌ഐ ഭീകരര്‍ കൊലപ്പെടുത്തിയത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശശികുമാറിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോയമ്പത്തൂരിലെ വിനായകര്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം.

കോയമ്പത്തൂര്‍ പൊലീസില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുക്കുകയും കൊലപാതകം പിഎഫ്‌ഐ ഭീകരര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് കണ്ടെത്തുകയും ചെയ്തു. സുബൈര്‍, സദ്ദാം ഹുസൈന്‍, മുബാറക്, റഫീഖുല്‍ ഹസ്സന്‍ എന്നിവരെ പ്രതിയാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി മറികടക്കാനുള്ള ശ്രമവും സുബൈര്‍ നടത്തി. 2012-ല്‍ സുബൈര്‍ വാങ്ങിയ വസ്തു 2020-ല്‍ ഒരു ഗിഫ്റ്റ് സെറ്റില്‍മെന്റ് ഡീഡ് മുഖേന അമ്മയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നടന്ന ഈ കൈമാറ്റം നിയമനടപടി തടയാനുള്ള ശ്രമമാണെന്ന് ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button