ന്യൂയോര്‍ക്ക്: സാലഡ് വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ദിവസങ്ങള്‍ക്ക് മുമ്പ് സാലഡ് വെളളരി ഉപയോഗിച്ച 162 പേര്‍ സാല്‍മൊണല്ല ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 54 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലെ ഒരു ഫാമില്‍ നിന്നുള്ള വെള്ളരിക്ക കഴിച്ചവര്‍ക്കാണ് അണുബാധ.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലുള്ളവര്‍ വാങ്ങിസൂക്ഷിച്ച വെളളരിക്ക ഉടനടി നശിപ്പിക്കമെന്നും ജാഗ്രതാ സന്ദേശത്തില്‍ പറയുന്നു.
പെന്‍സില്‍വാനിയയിലാണ് അണുബാധ ആദ്യം കണ്ടെത്തിയത്. പിന്നാലെ അലബാമ, ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ഇല്ലിനോയിസ്, മേരിലാന്‍ഡ്, നോര്‍ത്ത് കരോലിന, ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക്, ഓഹിയോ, പെനിസില്‍വാനിയ, സൗത്ത് കരോലിന, ടെന്നസി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായ ഭക്ഷ്യ വിഷബാധയക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പച്ചക്കറിയില്‍ കണ്ടെത്തിയത്. ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളില്‍ 80 ലേറെ ശതമാനത്തിനും കാരണം പ്രസ്തുത ബാക്ടീരിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നിലവിലെ അണുബാധമൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് രോഗലക്ഷണം. ബാക്ടീരിയ ശരീരത്തിലേക്ക് കടന്നാല്‍ ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്. കുട്ടികളിലും വയോജനങ്ങളിലും ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരിലും സ്ഥിതി ഗുരുതരമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments