കൊച്ചി: സ്വര്‍ണവില കൂപ്പുകുത്തി. ഇത്രയും ഇടിയുന്നത് ആദ്യമാണെന്ന് ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 1500 രൂപയിലധികമാണ് ഇന്ന് മാത്രം കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണവിലയെത്തി. മെയ് മൂന്നിലെ വിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. അപൂര്‍വമായിട്ടേ ഇത്രയും തുക ഒരു ദിവസം ഇടിയാറുള്ളൂ. ഉപഭോക്താക്കള്‍ അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
ജൂണ്‍ ഒന്നിന് പവന് 53200 രൂപയായിരുന്നു പവന്‍ വില. ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണം കഴിഞ്ഞ രണ്ട് ദിവസം കുതിപ്പ് നടത്തിയിരുന്നു. വെള്ളിയാഴ്ച പവന് 54080 രൂപ വരെ എത്തിയത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിരിക്കെയാണ് ഇന്നത്തെ വന്‍ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52560 രൂപയാണ് വില. 1520 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 6570 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 190 രൂപയാണ് ഒറ്റയടിക്ക് ഗ്രാമിന് കുറഞ്ഞത്. സാധാരണ 30, 40 രൂപയുടെ കുറവാണ് രേഖപ്പെടുത്താറ്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 57000 രൂപ വരെ പവന് ചെലവ് വന്നേക്കും. വില്‍ക്കുന്നവര്‍ക്ക് അര ലക്ഷം രൂപ കിട്ടാം.
Post Your Comments