KeralaLatest NewsNews

മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച്‌ മദ്യപസംഘം: കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമം

അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരാണ് ഈ മദ്യപസംഘം

തൃശൂർ: ചാലക്കുടിയില്‍ നടുറോഡില്‍ യുവാക്കൾ തമ്മിലടിച്ചു. ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘമാണ് സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നില്‍ തമ്മിലടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also: രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചു: മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ

ഫ്‌ളൈ ഓവറിനടിയില്‍ തമ്പടിച്ച അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരാണ് ഈ മദ്യപസംഘം. രാത്രിയും പകലും മദ്യലഹരിയില്‍ ഇവര്‍ തമ്മിലടിക്കുന്നത് നിത്യസംഭവമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button