KeralaLatest NewsIndia

റേമല്‍ ചുഴലിക്കാറ്റ് തീരംതൊട്ടു:മണിക്കൂറിൽ 120കി.മീ. വേ​ഗതയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, സജ്ജമായി കരസേനയും നാവികസേനയും

ന്യൂഡൽഹി: ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റേമൽ ചുഴലിക്കാറ്റ് തീരംതൊട്ടു. ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ പശ്ചിമ ബം​ഗാളിന്റെ തീരപ്രദേശത്ത് പ്രവേശിച്ചതോടെ ബം​ഗാളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ തീരദേശ വാസികളെ മാറ്റി പാർപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറിച്ച് മാറ്റുകയാണ്. 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു.

മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി നിൽക്കുകയാണ്. ത്രിപുരയിൽ സംസ്ഥാന സർക്കാർ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button