KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, 4 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ കാരണം.

Read Also: കോംഗോ വൈറസ്: വാക്‌സിനില്ല, ബാധിച്ചാല്‍ മരണം ഉറപ്പ്, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദേശം

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതല്‍ 135 കീലോമിറ്റര്‍ വേഗതയിലാകും റീമല്‍ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button