തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. പലയിനങ്ങള്‍ക്കും വില ഇരട്ടിയിലധികമായി വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികള്‍ക്കും വിപണിയില്‍ വില ഇരട്ടിയായി.
100 രൂപയില്‍ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയര്‍ന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.
വേനല്‍ കടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനല്‍ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Leave a Comment