Latest NewsKeralaNews

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മരം കടപുഴകി വീണു: ഓട്ടോറിക്ഷകള്‍ തകര്‍ന്നു: ഗതാഗതക്കുരുക്കിലമര്‍ന്ന് നഗരം

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം വന്‍ മരം കടപുഴകി വീണു. റോഡിന് വശത്തായി നിര്‍ത്തിയിട്ടിരുന്നു ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകര്‍ന്നു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്. ഒരു ഓട്ടോ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായി തകര്‍ന്നു. വാഹനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായിയെന്നും നാട്ടുകര്‍ പറയുന്നു.

വന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തിലെ സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയില്‍ ആലുവ നഗരത്തില്‍ വെള്ളക്കെട്ടു രൂക്ഷമായി. പുളിഞ്ചുവട് എറണാകുളം റോഡില്‍ വെള്ളം കയറി. പരിസരത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ട ബോട്ട് തകര്‍ന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്തും മരം വീണു. രാവിലെ 9 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിച്ചത്. വൈദ്യുതി ലൈന്‍ പൊട്ടി, ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button