ന്യൂഡല്‍ഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എന്‍ എച്ച് എ ഐ) ജോയിന്റ് അഡൈ്വസര്‍ ( പരിസ്ഥിതി & തോട്ടം ) തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച തസ്തികയിലേക്ക് മൂന്ന് ഒഴിവുകള്‍ ഉണ്ട്. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായ പരിധി 65 വയസാണ്.
Read Also: മകളുടെ സുഹൃത്തുക്കളെ ചതിയില്‍ പെടുത്തി സെക്‌സ്‌റാക്കറ്റില്‍ എത്തിച്ചു: നദിയയും സംഘവും അറസ്റ്റില്‍
കൊല്‍ക്കത്ത, ലഖ്‌നൗ, ജബല്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ആവശ്യം. നിയമനം ആദ്യഘട്ടത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. എന്‍ എച്ച് ഐയുടെ ആവശ്യകതകളും തൃപ്തികരമായ പ്രകടനവും അടിസ്ഥാനമാക്കി ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കാം.
അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സയന്‍സ് ഗ്രൂപ്പ് വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. (വനം / കൃഷി / ഹോര്‍ട്ടികള്‍ച്ചര്‍ / സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രസക്തമായ പരിചയമുണ്ടെങ്കില്‍ അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.)
കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറി / ഡയറക്ടര്‍ തലത്തില്‍ താഴെയല്ലാത്ത, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ / പി എസ് യു / സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍. അപേക്ഷകര്‍ക്ക് ഫോറസ്ട്രി അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍ അല്ലെങ്കില്‍ പരിസ്ഥിതി മേഖലയില്‍ 15 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.
പബ്ലിക് ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 90000/ (എല്ലാം ഉള്‍പ്പെടെ) + ഗതാഗത അലവന്‍സ് ലഭിക്കും. പബ്ലിക് ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്ത തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 125000/ (എല്ലാം ഉള്‍പ്പെടെ) + ഗതാഗത അലവന്‍സ് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യോഗ്യരും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എച്ച് ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൃത്യമായി പൂരിപ്പിച്ച അതേ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ സഹിതം കമ്മിറ്റിക്ക് സമര്‍പ്പിക്കാം. അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16 വൈകുന്നേരം 6 മണിയാണ്. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമെ സ്വീകരിക്കൂ.
Post Your Comments