Latest NewsKeralaNews

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം:സ്ഥിരീകരിച്ചത് മലപ്പുറത്ത്,5വയസുകാരി ഗുരുതരാവസ്ഥയില്‍,നാല് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തി. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.

Read Also: കേരള തീരത്ത് രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്ക്: വിശദാംശങ്ങള്‍ ഇങ്ങനെ

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button