Latest NewsNewsIndia

സ്വന്തമായി വീടില്ല, കൈവശമുള്ളത് 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്ഥിരനിക്ഷേപം 2.85കോടി: മോദിയുടെ ആസ്തിവിവരങ്ങള്‍

ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി സ്ഥലമോ വീടോ വാഹനമോ ഇല്ല. 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്. ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്.

read also: കനത്ത മഴയും മൂടല്‍ മഞ്ഞും: കരിപ്പൂർ വിമാനത്താവളത്തില്‍ സർവ്വീസ് തടസപ്പെട്ടു, വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2002 ല്‍ വാങ്ങിയ ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരില്‍ ഇല്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വര്‍ണമോതിരങ്ങളുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗണേശ്വര്‍ ശാസ്ത്രി തുടങ്ങിയവര്‍ക്കൊപ്പം മോദി പത്രിക സർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button