KeralaLatest NewsNews

എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, പക്ഷെ ഇതില്‍ ഭാര്യയുടെ ഫോട്ടോയുമുണ്ട്, നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

അത് മാനസികമായിട്ട് ഭയങ്കര വിഷമമം ഉണ്ടാക്കി

സോഷ്യൽ മീഡിയയിൽ ഗായകൻ സന്നിദാനന്ദനു നേരെ അധിക്ഷേപ പരാമർശം. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉഷാകുമാരി എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് എത്തിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗായകന്‍.

read also: എറണാകുളത്ത് 180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു: രണ്ട് പേര്‍ മരിച്ചു, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

സന്നിദാനന്ദന്റെ വാക്കുകള്‍ ഇങ്ങനെ,

ഞാന്‍ ഇത് സ്ഥിരം കേള്‍ക്കുന്നതാണ്. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. കലാകാരനെ ആര്‍ക്കും എന്തും പറയാം. കാരണം ഇങ്ങനെ പലരും പറയുമ്പോഴാണ് നമ്മളിലെ നമ്മള്‍ വളരുന്നത്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ എന്റെ ഭാര്യയുടെ ഫോട്ടോയും അതിലുണ്ട്. മധുരയില്‍ ഉണ്ടായിരുന്നപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഒരു ചായ കുടിച്ചപ്പോ എടുത്ത ഫോട്ടോയാണത്. പക്ഷെ അത് ആരുടെയോ കൈയ്യില്‍ പെട്ടുപോയി.

എഫ്ബിയില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അത് പിന്നീട് എടുത്ത് എത്ര വികൃതമാക്കോ അത്രയും വികൃതമാക്കി, ഇത് ഒരു കോമാളിയല്ലേ, ഇയാള് ഇങ്ങനെ കോമാളിയാകണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അത് അംഗീകരിക്കുന്നു. പക്ഷെ കൂട്ടത്തില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നു. അത് ഭയങ്കര വേദനയുണ്ടാക്കി. എനിക്ക് ഇതൊക്കെ സ്ഥിരമാണ്. പക്ഷെ ഭാര്യ അറിഞ്ഞ് ഭയങ്കരമായി വേദനിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമമായി.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ അത് എടുത്ത് ഷെയര്‍ ചെയ്യാന്‍ കാരണം, ഇനിയാരും അങ്ങനെ ചെയ്യാതിരിക്കാനാണ്. ഞാന്‍ അധിക്ഷേപങ്ങളും അവഗണനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് പരമിതികളുണ്ട്. എന്തൊക്കെ പ്രതിസന്ധികള്‍ ഇണ്ടായാലും അതൊക്കെ വകഞ്ഞു മാറ്റി എല്ലാവരും മുന്നിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നയാളാണ്.

അത് മാനസികമായിട്ട് ഭയങ്കര വിഷമമം ഉണ്ടാക്കി. നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ഞാന്‍. കാരണം ഒത്തിരിപ്പേര്‍ വിളിച്ചു. എന്നോട് വിഷമിക്കരുത് എന്ന് പറഞ്ഞു. അവര് എന്നെ പറഞ്ഞോട്ടെ പക്ഷെ വീട്ടിലുള്ളവരെ പറയാതിരിക്കുക. കാരണം അവര് പൊതുവിടങ്ങളില്‍ ഒന്നും അധികം വരാതിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.

(കടപ്പാട് : മനോരമ )

shortlink

Post Your Comments


Back to top button